KERALA INDIA WORLD SPECIAL സര്‍. സി.പിയെ വെട്ടിയ സ്ഥലത്തുനിന്നും തിരഞ്ഞെടുപ്പ് ഉപകരണങ്ങളുമായിപുതിയ തലമുറയില്‍പ്പെട്ടവരില്‍ പലര്‍ക്കും അറിയുമായിരുന്നില്ല ആ സ്ഥലത്തിന്റെ പ്രാധാന്യം. പതിനാറാം ലോക്‌സഭയിലേക്കുള്ള പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ ഏപ്രില്‍ ഒമ്പതിന് തൈക്കാട് സ്വാതിതിരുനാള്‍ മ്യൂസിക് കോളേജില്‍ എത്തിയ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും തിരക്ക് അവിടെ ഉത്സവപ്രതീതി സൃഷ്ടിച്ചു. എന്നാല്‍ ഒരു രാജഭരണസമ്പ്രദായത്തിന്റെ അവസാനംകുറിച്ചതും ജനകീയ ഭരണത്തിന് ആക്കംകൂട്ടിയതുമായ സ്ഥാപനമാണതെന്ന് എത്രപേര്‍ക്ക് അറിയാമായിരുന്നു എന്ന് നിശ്ചയമില്ല. ഇവിടെവച്ചാണ് 1947 ജൂലായ് 25ന് തിരുവിതാംകൂര്‍ ദിവാന്‍ സര്‍. സി.പിക്ക് വെട്ടേറ്റത്.

ബ്രിട്ടീഷ് ഗവര്‍ണര്‍ജനറല്‍ മൗണ്ട് ബാറ്റന്‍ പ്രഭു ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ പങ്കെടുക്കാതെ, ഏതാനും ദിവസം മുമ്പാണ് സര്‍. സി.പി. സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നടന്ന ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനെന്നപേരില്‍ തിരുവനന്തപുരത്ത് എത്തിയത്. പക്ഷേ അദ്ദേഹത്തിന്റെ ലക്ഷ്യം 'സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന രാജ്യം രൂപവത്കരിക്കലായിരുന്നുവെന്ന് പിന്നീടുള്ള നിലപാടുകള്‍ വ്യക്തമാക്കി. 'ഇന്ത്യ' എന്നും 'പാകിസ്താന്‍' എന്നും രണ്ട് സ്വതന്ത്രരാജ്യങ്ങള്‍ ആഗസ്ത് 14ന് അര്‍ധരാത്രി നിലവില്‍വരുമെന്ന് നിശ്ചയിക്കപ്പെട്ടശേഷവും ഹൈദ്രാബാദ്, ജുനഗട്ട് തുടങ്ങിയ രാജ്യങ്ങളെപ്പോലെ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമാക്കാനുള്ള സി.പിയുടെ നീക്കത്തിന് കുറവ് വന്നില്ല. ഇതിന് രാജകുടുംബത്തിന്റെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനിടയില്‍ പാകിസ്താന്‍ നേതാവ് മുഹമ്മദാലി ജിന്നയുടെ പ്രതിനിധിയും മുസ്ലിംലീഗ് നേതാവുമായ മീര്‍ഗെബൂള്‍ മുഹമ്മദ് തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവിതാംകൂറിന്റെ പാകിസ്താന്‍ അംബസിഡറായി സി.പി. നിശ്ചയിച്ചിരുന്ന കരീ(മുന്‍ പോലീസ് മേധാവി)മിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി. ആഗസ്ത് 15നുശേഷം കറാച്ചി തുറമുഖത്തുനിന്നും തിരിക്കുന്ന ആദ്യത്തെ അരികപ്പല്‍ തിരുവിതാംകൂര്‍ രാജ്യത്തേയ്ക്കാണെന്ന് മീര്‍ഗെബൂള്‍ മുഹമ്മദ് യോഗത്തില്‍ പ്രഖ്യാപിച്ചു.

സി.പിയുടെ നയത്തിന് എതിരെ ഇന്ത്യയ്ക്ക് അകത്തുംപുറത്തും പ്രതിഷേധം ഉയര്‍ന്നു. ഇതിനിടയിലാണ് സര്‍. സി.പിയുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദം തകര്‍ത്തുകൊണ്ട് അദ്ദേഹത്തിന് വെട്ടേറ്റത്. 1947 ആഗസ്ത് 19ന് അദ്ദേഹം തിരുവിതാംകൂര്‍ വിട്ടു. അന്നത്തെ സ്വാതിതിരുനാള്‍ മ്യൂസിക് അക്കാദമിയാണ് ഇന്നത്തെ സ്വാതിതിരുനാള്‍ സംഗീതകോളേജ്. അവിടെയാണ് പതിനാറാം ലോക്‌സഭ മണ്ഡലത്തിലെ പോളിങ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

തിരുവിതാംകൂര്‍ പിന്നീട് കൊച്ചിയുമായി ലയിച്ച് തിരു-കൊച്ചിയായി. മലയാളികളുടെ ചിരകാല സ്വപ്‌നമായ 'ഐക്യകേരള' രൂപവത്കരണത്തിന് പിന്നീടും വര്‍ഷങ്ങളെടുത്തു. അതിനിടയിലാണ് ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള ആദ്യത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 1952ല്‍ നടന്നത്. അന്ന് തിരു-കൊച്ചിക്ക് പാര്‍ലമെന്റിലേക്ക് പത്ത് ഏകാംഗ മണ്ഡലവും ഒരു ദ്വയാംഗ മണ്ഡലവും ഉള്‍പ്പെടെ പന്ത്രണ്ട് സീറ്റുകളുണ്ടായിരുന്നു. എന്നാല്‍ മലബാറില്‍ നിന്നും പാര്‍ലമെന്റിലെത്തിയ എ.കെ. േഗാപാലനാണ് (എ.കെ.ജി) ഐക്യകേരളത്തിനുവേണ്ടി പാര്‍ലമെന്‍റില്‍ വികാരനിര്‍ഭരമായ പ്രസംഗം നടത്തിയത്. ഐക്യകേരളം മലയാളികളുടെ ജന്മാവകാശമാണെന്നും അത് തന്നെ തീരുവെന്നും എ.കെ.ജി. പറഞ്ഞു. ഐക്യകേരളം നിലവില്‍വന്നാല്‍ ഉണ്ടാകുന്ന നേട്ടങ്ങളെപ്പറ്റി എ.കെ.ജി. വിവരിച്ചു. തിരു-കൊച്ചി സര്‍വകലാശാല കേരളത്തിന്റെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വലിയ കേന്ദ്രമാകുമെന്നും തിരു-കൊച്ചി റേഡിയോനിലയം കലയ്ക്കും സാഹിത്യത്തിനും വളരാനുള്ള വേദിയാകുമെന്നുമെല്ലാം അദ്ദേഹം പ്രസംഗിച്ചതില്‍പ്പെടുന്നു.

എന്നാല്‍ ഐക്യകേരളത്തിന് വേണ്ടി പിന്നീടും കാത്തിരിപ്പ് തുടര്‍ന്നു. ഇതിനിടയിലാണ് തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക ആന്ധ്രാപ്രദേശ് രൂപവത്കരിക്കാന്‍ ഗാന്ധിശിഷ്യനായ ശ്രീരാമലു പോറ്റിവേലു നിരാഹാരസത്യാഗ്രഹം തുടങ്ങിയത്. ഇന്ത്യയെ ഞെട്ടിപ്പിച്ചുകൊണ്ട് 1952 ഡിസംബര്‍ 16ന് അദ്ദേഹം അന്തരിച്ചു. ഇതോടെ ഭാഷാ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് ആക്കംകൂടി. 1953 ഒന്നിന് മദ്രാസ് സംസ്ഥാനത്തെ 11 തെലുങ്ക് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി 'ആന്ധ്രാസംസ്ഥാനം' നിലവില്‍വന്നു. പിന്നീട് കേരളം ഉള്‍പ്പെടെയുള്ള ഭാഷാ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കണമെന്ന് സംസ്ഥാന പുനഃസംഘടനാകമ്മീഷന്‍ റിപ്പോര്‍ട്ട് വന്നു. അങ്ങനെയാണ് 1956 നവംബര്‍ ഒന്നിന് തിരു-കൊച്ചിയോട് മലബാര്‍കൂടി ഉള്‍പ്പെടുത്തി ഐക്യകേരളം രൂപംകൊണ്ടത്. അപ്പോള്‍തന്നെയാണ് ഹൈദ്രാബാദിലെ ഒമ്പത് ജില്ലകള്‍കൂടി ഉള്‍പ്പെടുത്തി ആന്ധ്രാപ്രദേശ് വികസിപ്പിച്ചത്. എന്നാല്‍ 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആന്ധ്ര രണ്ടാണ്-സീമാന്ധ്രയും തെലുങ്കാനയും. അതാണ് ചരിത്രത്തിന്റെ ഗതിവിഗതി.

ഐക്യകേരള രൂപവത്കരണത്തിനുശേഷം ആദ്യമായി കേരളത്തില്‍ നടന്ന 1952ലെ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ട് മണ്ഡലങ്ങളില്‍ നിന്നായി പതിനെട്ട് അംഗങ്ങളായിരുന്നു പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നത്. 14 ഏകാംഗമണ്ഡലങ്ങളും രണ്ട് ദ്വയാംഗ മണ്ഡലങ്ങളും, രണ്ട് പട്ടികജാതി സംവരണമണ്ഡലങ്ങളുമായിരുന്നു അത്. 58 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. ഒന്നാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവുംകൂടുതല്‍ ഭൂരിപക്ഷം നേടിയ ആനിമസ്‌ക്രീന് 1957ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞ വോട്ടാണ് ലഭിച്ചത്. രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ മുടിചൂടാമന്നനായ പട്ടം താണുപിള്ള പി.എസ്.പി. സ്ഥാനാര്‍ഥിയും പ്രശസ്ത അഭിഭാഷകന്‍ ഈശ്വര അയ്യര്‍ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായും മത്സരിച്ചു. പട്ടത്തിന് കുടിലും ഈശ്വര അയ്യര്‍ക്ക് ആനയും ആയിരുന്നു അടയാളം. ആനപ്പെട്ടിക്ക് വോട്ടില്ലെന്നും ആനയും അയ്യരും അറബിക്കടലിലെന്നും അന്ന് ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങള്‍ എത്രയോ പഴമക്കാര്‍ ഇന്നും ഓര്‍ക്കുന്നു. അവസാനം ഫലം പ്രഖ്യാപിച്ചപ്പോള്‍ 10944 വോട്ടിന് ഈശ്വര അയ്യര്‍ വിജയിച്ചു. 1962ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പട്ടത്തിന്റെ സന്തതസഹചാരിയായിരുന്ന പി.എസ്. നടരാജപിള്ള സ്വതന്ത്രനായി പി.എസ്.പിക്ക് എതിരെ മത്സരിച്ച് ജയിച്ചു. പട്ടത്തിന്റെ മരുമകനായ കൃഷ്ണപിള്ളയെയാണ് നടരാജപിള്ള തോല്പിച്ചത്. ഇങ്ങനെ എത്രയെത്ര രസകരമായ സംഭവങ്ങളാണ് തിരഞ്ഞെടുപ്പ് രംഗത്ത് നടന്നിട്ടുള്ളത്.

സ്വാതിതിരുനാള്‍ മ്യൂസിക് കോളേജില്‍നിന്നും കൊണ്ടുപോയ പോളിങ് യന്ത്രങ്ങള്‍ ജനലക്ഷങ്ങളുടെ സമ്മതിദാനാവകാശം ഏറ്റുവാങ്ങി ഇപ്പോള്‍ മാര്‍ ഇവാനിയോസ് കോളേജിലെ സുരക്ഷിതവലയത്തിലാണ്. മെയ് 16ന് ആ യന്ത്രങ്ങള്‍ മിഴിതുറക്കും. അപ്പോള്‍ അറിയാം തിരുവനന്തപുരത്തുനിന്നുള്ള ലോക്‌സഭാ പ്രതിനിധികളാരാണെന്ന്.

comment:- Britain knew that without a captive economy named India it 's industries will not survive; and Britain as country will also have severe economic difficulties , as it is suffering  now .To prevent this catastrophe it decided to hang on to India .;by moving  one step more   with its divide and rule policy  .This next step as planned by British rulers were to actually divide India into as many pieces as possible

First step was jinnahand pakistan .next step was to make as many petty kingdoms in India as possible ,so called 'FREE' countries attached to Britain ..

Next IN THIS LIST WAS TRAVANCORE ,NIZAM'S HYDERBAD AND JUNAGAD .


 Britain had other plans to divide India ON CASTE BASIS WITH THE HELP OF A PROMINENT CASTE LEADER ,BUT IT DID NOT MATERIALIZE DUE TO MAHATMA GANDHI'S OPPOSITION.


Gandhi begins fast in protest of caste separation — History ...

www.history.com/.../gandhi-begins-fast-in-protest-o...
... Mohandas Karamchand Gandhi begins a hunger strike in protest of the British government's decision to ...


January 8, 1940 Periyar Ramaswami Naicker of Justice Party with Jinnah and Ambedkar

Britain also wanted Madras state(now Tamil nadu) to be a separate state ,with the help of Dravida kazagam(JUSTICE PARTY) party of RAMASWAMY NAICKER . THAT WAS DEFEATED BY JAWAHAR LAL NEHRU , KAMRAJ NADAR AND RAJAJI 

JINNAH WAS USED AS TOOL IN ALL THESE ACTIVITIES,TO DIVIDE INDIA  BY BRITAIN

NEHRU WITH KAMRAJ NADAR ,C.M.NEHRU WITH RAJAJI AND PATEL
=================================================

If India does not give us our land we will go to war - Rediff.com

www.rediff.com › NewsInterview
Feb 13, 2004 - The Rediff Interview/Former ISI chief Hamid Gul February 13 ... What are your views on reports indicting Pakistan for nuclear proliferation?
..........................
...................................


Why are you anti-India?
I am not anti-India. I am against the imperial streak in the Indian psyche. The 1947 riots had a deep impact on my mind. The Indians always lean towards imperial powers. Look at your special relationship with Jews. And now you are with America. Jinnah was right when he invited Ambedkar to join Pakistan. About 5% to 6% Brahmins dominate India. Where are the lower classes?