സാമ്പത്തികശ)ക്തിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ന്യൂഡല്‍ഹി, ചൊവ്വ, 20 സെപ്റ്റംബര്‍ 2011( 20:50 IST

സാമ്പത്തികശ)ക്തിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്
ന്യൂഡല്‍ഹി, ചൊവ്വ, 20 സെപ്റ്റംബര്‍ 2011( 20:50 IST
സാമ്പത്തിക ശക്തിയില്‍ ഇന്ത്യ ജപ്പാനെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ആഭ്യന്തര ഉല്പാദന വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ക‌ുതിക്ക‌ുകയാണ്. കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ചയില്‍ നാലാം സ്ഥാനാമായിര‌ുന്നു ഇന്ത്യയ്ക്ക്. അമേരിക്കയ്ക്കും ചൈനയ്ക്കും ജപ്പാനും ശേഷമായിര‌ുന്നു ഇന്ത്യയുടെ സ്ഥാനം.

എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഉണ്ടായ ഭൂമികുലുക്കവ‌ും സുനാമിയും ജപ്പാനിലെ സമ്പദ്ഘടനയെ പിന്നോട്ടടിച്ചു. ഐ എം എഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇഞ്ചോടിഞ്ച് പോരാട്ടമാണ് സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍. ഇന്ത്യ ആഭ്യന്തര വിനിമയശേഷിയുടെ കാര്യത്തില്‍ വന്‍ വളര്‍ച്ച നേടുകയാണ്.

ജപ്പാനില്‍ സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങള്‍ വന്നില്ലായിര‌ുന്നെങ്കില്‍ പോലും 2013-14 ആകുമ്പോഴേക്കും ഇന്ത്യ മുന്നിലെത്തുമായിരുന്നു എന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.